• Wed. Jan 15th, 2025

24×7 Live News

Apdin News

In Thrissur Kappa case accused beat neighbor to death; The accused was arrested | തൃശൂരില്‍ കാപ്പാ കേസ് പ്രതി അയല്‍വാസിയെ അടിച്ചു കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍

Byadmin

Jan 13, 2025


thrissur kappa case, arrested

തൃശൂര്‍; മാളയില്‍ കാപ്പ കേസ് പ്രതി അയല്‍വാസിയെ അടിച്ച് കൊലപ്പെടുത്തി. മാള കുരുവിലശ്ശേരിയിലാണ് കൊലപാതകം നടന്നത്. തോമസാണ് കൊല്ലപ്പെട്ടത്. സംഭവശേഷം രക്ഷപ്പെടാനായി ശ്രമിച്ച പ്രതിയെപോലീസ് പിടികൂടി. വാടാശ്ശേരി സ്വദേശി പ്രമോദാണ് പോലീസ് പിടിയിലായത്.വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും ഓട്ടോയില്‍ വന്ന് ഇറങ്ങിയ പ്രതിയെ മാള പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ഓട്ടോയില്‍ കയറി വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. വീടിന് മുന്നിലിട്ടാണ് അയല്‍വാസിയെ അടിച്ചുകൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. പിടിയിലായ പ്രതി പ്രമോദ് നിരവധി കേസുകളില്‍ പ്രതിയാണ്.



By admin