• Thu. Jan 9th, 2025

24×7 Live News

Apdin News

india-held-open-talks-with-the-taliban-for-the-first-time-at-a-high-level-cooperation-with-afghanistan-in-various-fields | അഫ്ഗാനുമായി വിവിധ മേഖലകളിൽ സഹകരണം; താലിബാനുമായി ആദ്യമായി തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ

Byadmin

Jan 9, 2025


താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു.

afganisthan

ഇന്ത്യ താലിബാനുമായി ആദ്യമായി ഉന്നത തലത്തിൽ തുറന്ന ചർച്ച നടത്തി . താലിബാൻ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു.

വിദേശകാര്യ സെക്രട്ടറി ദുബായിലാണ് താലിബാൻ പ്രതിനിധിയെ കണ്ടത്. അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി. അഫ്ഗാനുമായി ആരോഗ്യം, ക്രിക്കറ്റ് തുടങ്ങിയ മേഖലകളിൽ സഹകരിക്കും.

മേഖലയിലെ സുരക്ഷസ്ഥിതിയിൽ ഇന്ത്യയ്ക്കുള്ള ആശങ്ക അറിയിച്ചു. അഫ്ഗാനുള്ള മാനുഷിക സഹകരണം തുടരും. ഇറാനിൽ ഇന്ത്യ വികസിപ്പിക്കുന്ന ചാബഹാർ തുറമുഖത്തിൻറെ കാര്യത്തിലും ചർച്ച നടന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



By admin