• Thu. Dec 19th, 2024

24×7 Live News

Apdin News

Indian PM to Kuwait after 43 years | 43 വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തിലേക്ക്

Byadmin

Dec 19, 2024


india, kuwait

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുതല്‍ രണ്ട് ദിവസം കുവൈത്തില്‍ സന്ദര്‍ശനം നടത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി 43 വര്‍ഷത്തിനുശേഷമാണ് കുവൈത്തിലെത്തുന്നത്.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

കുവൈത്ത് അമീര്‍ ഷെ്യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. കുവൈത്തില്‍ എത്തുന്ന മോദി ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും.

1981ല്‍ ഇന്ദിരാഗാന്ധിയാണ് അവസാനമായി കുവൈറ്റ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. അവിടുത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യന്‍ സമൂഹം. മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടാന്‍ സഹായിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു



By admin