• Thu. Jan 9th, 2025

24×7 Live News

Apdin News

Investigation team to conduct including handwriting verification | എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവം ; കയ്യക്ഷര പരിശോധന ഉള്‍പ്പെടെ നടത്താന്‍ അന്വേഷണസംഘം

Byadmin

Jan 8, 2025


uploads/news/2025/01/757012/NM-vijayan.jpg

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ശാസ്ത്രീയ പരിശോധനകളും ഉപയോഗിക്കാന്‍ പോലീസ്. കയ്യക്ഷരങ്ങള്‍ ഒത്തുനോക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിഗണിക്കുന്നത്. ആത്മഹത്യാകുറിപ്പും, കത്തുകളും കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി അതിലെ കയ്യെഴുത്ത് എന്‍എം വിജയന്റേത് തന്നെയാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.

ആത്മഹത്യാകുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. മൊബൈൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. എന്തെങ്കിലും രേഖകൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചിരുന്നോ എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും. ഇതിന് പിന്നാലെയാണ് കൈപ്പടയും പരിശോധിക്കുന്നത്. മിനിട്‌സ് ഉള്‍പ്പെടെ ഔദ്യോഗിക രേഖകളില്‍ വിജയന്‍ എഴുതിയിട്ടുള്ളതും ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരവും ഒത്തു നോക്കല്‍ നടത്തും. കയ്യക്ഷരം പരിശോധിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്.

കയ്യക്ഷരം വിജയന്റേത് തന്നെയാണോ എന്നറിയാൻ ഔദ്യോഗിക രേഖകൾ പരിശോധിക്കും. അതിനായി ബാങ്കുകളെ ഉൾപ്പെടെ പൊലീസ് സമീപിച്ചിട്ടുണ്ട്. ഈ രേഖകൾ ഫോറൻസിക് പരിശോധന നടത്തുന്നതിനായി കോടതിയിൽ അപേക്ഷകൾ നൽകും.

ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കല്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാക്കും. 20 ലധികം പേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. വിജയന്റെ മകന്‍ വിജേഷിന്റെ മൊഴി ഇന്നലെ വിജിലന്‍സ് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ ഐസക് താമരച്ചാലില്‍, പത്രോസ്,ഷാജി എന്നിവരെയും വിജിലന്‍സ് ചോദ്യം ചെയ്തു.

അതിനിടയില്‍ സംഭവം വന്‍വിവാദമായി മാറിയതോടെ അന്വേഷിക്കാന്‍ കെപിസിസി അച്ചടക്കസമിതിയും തയ്യാറാകുകയാണ്. ഇന്ന് വയനാട്ടില്‍ എത്തുന്ന കെപിസിസിയുടെ അന്വേഷണ കമ്മീഷന്‍ വിജയന്റെ കുടുംബത്തിലെ അംഗങ്ങളെയൂം ആരോപണവിധേയരായ നേതാക്കളെയും കാണുന്നുണ്ട്. ആരോപണ വിധേയരായ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, എന്‍ ഡി അപ്പച്ചന്‍, കെഎല്‍ പൗലോസ് എന്നിവരുടെയും ബത്തേരിയിലെ പ്രാദേശിക നേതാക്കളുടെയും അടക്കം മൊഴി രേഖപെടുത്തും.

നേരത്തേ ആത്മഹത്യാക്കുറിപ്പിന്റെ ആധികാരികതയില്‍ കെപിസിസി സംശയം പ്രകടിപ്പിച്ചിരുന്നു. കോപ്പി ടു വി ഡി സതീശന്‍ എന്നത് മറ്റൊരു മഷിയിലാണ്. അത് എന്‍ എം വിജയന്‍ എഴുതിയതല്ലെന്നും കെപിസിസി പ്രസിഡന്റ് സംശയം പ്രകടിപ്പിച്ചിരുന്നു. കത്തില്‍ അവ്യക്തതയുള്ള ഭാഗങ്ങള്‍ ഉണ്ടെന്നും കത്തിലെ ചില ഭാഗങ്ങള്‍ വായിച്ചാല്‍ മനസിലാകില്ല. അതേക്കുറിച്ച് വ്യക്തത വരുത്തുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.



By admin