• Wed. Apr 16th, 2025

24×7 Live News

Apdin News

is-there-a-law-in-country-mandates-giving-birth-in-a-hospital-ap-sunni-faction-again-promotes-child-birth-in-home | ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ? വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് വീണ്ടും എപി സുന്നി വിഭാഗം

Byadmin

Apr 14, 2025


കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്.

sunni

വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം. രാജ്യത്ത് ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് നിയമം ഉണ്ടോയെന്ന് ചോദിച്ച് എപി സുന്നി നേതാവ് രംഗത്തെത്തി. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പോലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പോലീസും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. മര്‍കസുൽ ബദ്‍രിയ്യ ദര്‍സ് ആരംഭവും സിഎം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും അസ്മാഉൽ ബ്ദറും എന്ന പരിപാടിയുടെ ഭാഗമായ മതപ്രഭാഷണ ചടങ്ങിലാണ് പ്രസവത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന.



By admin