• Fri. Jan 10th, 2025

24×7 Live News

Apdin News

ISL; Kochi Metro service hours extended on Monday | ഐ എസ് എല്‍ ; തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

Byadmin

Jan 10, 2025


isl, kochi

കൊച്ചി: ജനുവരി 13ന് തിങ്കളാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐഎസ്എല്‍ മല്‍സരത്തിന്റെ ഭാഗമായി ഫുട്‌ബോള്‍ പ്രേമികളുടെ യാത്ര സുഗമമാക്കാന്‍ കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 9.30നുശേഷം 11 മണിവരെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നിന്ന് പത്ത്സര്‍വീസുകള്‍ ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും ഉണ്ടാകും. രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ഉണ്ടാകും. അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45 , 10.54, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും സര്‍വീസ് ഉണ്ടാകും.



By admin