• Sun. Oct 13th, 2024

24×7 Live News

Apdin News

israel-military-strikes-kill-many-people-in-gaza | ഇസ്രായേല്‍ ബോംബാക്രമണം: 29 പാലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു

Byadmin

Oct 13, 2024


israel, military, dtrike, people, kill, gaza

ജറുസലേം: ഇസ്രായേല്‍ ബോംബാക്രമണത്തില്‍ 29 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. ഗാസയില്‍ 19 പേരും ജബാലയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. നാലുഭാഗത്തുനിന്നും ഇസ്രയേല്‍ സൈന്യത്താല്‍ വളയപ്പെട്ട ജബാലിയയില്‍ നാലുലക്ഷത്തിലേറെ പലസ്തീന്‍കാര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗാസയുടെ ദക്ഷിണ മേഖലയിലുള്ള രണ്ടു പ്രദേശങ്ങളിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഹമാസിനെതിരെയാണ് പോരാട്ടമെന്നും അവരെ തുരത്തുന്നതു വരെ പോരാട്ടം തുടരുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് വീണ്ടും സംഘംചേരുന്നതും തടയാനാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്നാണ് ഇസ്രയേലിന്റെ വാദം. അതേസമയം, കൊടുംപട്ടിണിയില്‍ വീണ്ടും പലായനം ആരംഭിച്ചെന്നും സുരക്ഷിതമായ ഒരിടവും ഗാസയില്‍ ശേഷിക്കുന്നില്ലെന്നും പലസ്തീനും ഐക്യരാഷ്ട്ര സംഘടന(യുഎന്‍)യും വ്യക്തമാക്കി.



By admin