• Tue. Apr 1st, 2025

24×7 Live News

Apdin News

“Jitni Umar Likhi Hai…”: Salman Khan On Lawrence Bishnoi Death Threats | ‘എത്ര വയസ്സുവരെയെന്ന് ദൈവം എഴുതി വെച്ചിട്ടുണ്ട്’; വധഭീഷണിയെക്കുറിച്ച് നടന്‍ സല്‍മാന്റെ പ്രതികരണം

Byadmin

Mar 27, 2025


uploads/news/2025/03/772373/salmankhan.jpg

മുംബൈ: ദൈവം ഒരു വര വരച്ചിട്ടുണ്ട്. അതുപോലെ നടക്കട്ടെയെന്ന് നടന്‍ സല്‍മാന്‍ഖാന്‍. തുടര്‍ച്ചയായി ഉണ്ടാകുന്ന വധഭീഷണിയിലാണ് സല്‍മാന്റെ പ്രതികരണം. ‘എല്ലാം ദൈവത്തിന്റെ ഇഷ്ടമാണ്, അള്ളാ. എഴുതിയത് എഴുതിയിരിക്കുന്നു. അത്രമാത്രം.’ നടന്‍ പറഞ്ഞു. പുതിയ സിനിമയായ സിക്കന്ദറിന്റെ പ്രമോഷണല്‍ പരിപാടിക്കിടെ തനിക്കെതിരേ ഉയരുന്ന വധഭീഷണിയിലായിരുന്നു സല്‍മാന്റെ മറുപടി.

ഭീഷണികളെയും മുംബൈയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന് സമീപമുള്ള വെടിവയ്പ്പിനെയും തുടര്‍ന്ന് തനിക്ക് നല്‍കിയ ഉയര്‍ന്ന സുരക്ഷാ സംവിധാനം തനിക്ക് വലിയ വെല്ലുവിളിയാണെന്നും 59 കാരനായ നടന്‍ സമ്മതിച്ചു. ഇത്രയധികം ആളുകളുമായി ചുറ്റിനടക്കേണ്ടിവരുന്നത് ചിലപ്പോഴൊക്കെ ഒരു പ്രശ്‌നമായി മാറുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, നടന്‍ താമസിക്കുന്ന ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് പുറത്ത് ബൈക്കിലെത്തിയ രണ്ടുപേര്‍ ഒന്നിലധികം തവണ വെടിയുതിര്‍ത്തു. വെടിവയ്പ്പ് നടനെ ഭീഷണിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഗുണ്ടാസംഘം ലോറന്‍സ് ബിഷ്‌ണോയിയുടെ നിര്‍ദ്ദേശപ്രകാരമാണെന്നും പിന്നീട് അന്വേഷണത്തില്‍ വ്യക്തമായി. ഗുജറാത്തിലെ ജയിലില്‍ കഴിയുന്ന ഗുണ്ടാസംഘം, 1998-ലെ കൃഷ്ണമൃഗത്തെ വേട്ടയാടല്‍ കേസില്‍ സല്‍മാന്‍ ഖാനുമായി രോഷാകുലനാണ്. അതില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് ആരോപിക്കപ്പെടുന്നു.

ബിഷ്‌ണോയി സമൂഹം കൃഷ്ണമൃഗത്തെ പവിത്രമായി കാണുന്നു. വര്‍ഷങ്ങളായി നടന് പതിവായി ഭീഷണികള്‍ ലഭിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ രംഗത്ത്, നടന്‍ ഇപ്പോള്‍ ഞായറാഴ്ച സിക്കന്ദറിന്റെ റിലീസിനായി ഒരുങ്ങുകയാണ്. എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദണ്ണ, കാജല്‍ അഗര്‍വാള്‍, ഷര്‍മന്‍ ജോഷി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.



By admin