നിലവിലെ പ്രവർത്തികൾ അദ്ദേഹത്തിന് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ്.

ആശാ സമരത്തിൽ പങ്കെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺ ബ്രിട്ടാസ്. നിലവിലെ പ്രവർത്തികൾ അദ്ദേഹത്തിന് ഒരു പണിയുമില്ല എന്നത് വ്യക്തമാക്കുന്നതാണ്.
പാർലമെൻ്റ് സമ്മേളനം നടക്കുമ്പോഴാണ് ഒരു കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് ഇങ്ങനെ തമ്പടിക്കുന്നതെന്നാണ് ബ്രിട്ടാസിന്‍റെ പരിഹാസം. സുരേഷ് ഗോപി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ബിജെപിക്കാർ പോലും വിശ്വസിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിൽ ആശാമാരുടെ പ്രശ്നം വരാത്തതിൻ്റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശാമാരുടെ ആവശ്യം.