• Thu. Mar 20th, 2025

24×7 Live News

Apdin News

Kannur Airport: Action will be taken to avoid recovery of the notified land | കണ്ണൂര്‍ വിമാനത്താവളം: വിജ്ഞാപനം ചെയ്ത ഭൂമിയിലെ റിക്കവറി ഒഴിവാക്കാന്‍ നടപടിയെടുക്കും

Byadmin

Mar 20, 2025


uploads/news/2025/03/770779/k-rajan.jpg

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിനായി വിജ്ഞാപനം ചെയ്ത ഭൂമിയില്‍ റവന്യൂ റിക്കവറി ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. ഭൂമി വിട്ടു നല്‍കിയവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും പരമാവധി വേഗത്തില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും നടപടികള്‍ വേഗത്തില്‍ ആക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഈ മാസം യോഗം ചേരുമെന്നും പറഞ്ഞു. വിമാനത്താവളത്തിന്റെ ഭൂമിയുടെ മുകളില്‍ നിന്ന് പാറയും കല്ലുമെല്ലാം ഇളകിവീണ് നശിച്ചുവെന്നും കൃഷിപോലും ഇനി അവിടെ ചെയ്യാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചിരുന്നു.

200 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. വിമാനത്താവളത്തിനായി കൂടുതലായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള വില നിര്‍ണയ നടപടികള്‍ നടക്കുകയാണെന്നും രേഖകള്‍ പരിശോധിച്ചു നഷ്ടപരിഹാരത്തുക നിര്‍ണയിക്കുമെന്നും മന്ത്രി പറഞ്ഞു. കെ റെയിലിന് വേണ്ടി കല്ലിട്ട സ്ഥലം സഹകരണ ബാങ്കില്‍ പണയം പോലും എടുക്കാനാകാത്ത സ്ഥിതിയാണെന്നും ആ സ്ഥലം വാങ്ങാന്‍ ഒരാള്‍ പോലും വരുന്നില്ലെന്നും കെ റെയിലും വരുന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയായിരുന്നു റവന്യൂ മന്ത്രിയുടെ മറുപടി.



By admin