• Fri. Apr 25th, 2025

24×7 Live News

Apdin News

kashmir terrorists attack | ആഹാരം കഴിക്കുമ്പോള്‍ പിന്നില്‍ നിന്നും അവര്‍ പ്രത്യക്ഷപ്പെട്ടു; ഭര്‍ത്താവ് ശുഭത്തെ കൊലപ്പെടുത്തി ഭീകരര്‍ ഐഷാനയെ വെറുതെ വിട്ടത് മോദിക്ക് മറുപടി നല്‍കാന്‍

Byadmin

Apr 25, 2025


uploads/news/2025/04/777568/terrorism.jpg

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് രാജ്യം വിടപറയുമ്പോള്‍, ഏപ്രില്‍ 22 ന് ബൈസരന്‍ താഴ്വരയിലെ പുല്‍മേട്ടില്‍ നടന്ന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഭയാനക അനുഭവത്തെ അനുസ്മരിക്കുകയാണ് 26 പേരില്‍ ഒരാളായ എഷാനായ്. ഭര്‍ത്താവ് ശുഭം ദ്വിവേദിക്കൊപ്പമായിരുന്നു ഇവര്‍ കശ്മീരിലേക്ക് വിനോദയാത്ര പോയത്.

ഭക്ഷണത്തിനായി ഇരുന്നപ്പോഴാണ് പിന്നില്‍ നിന്ന് ഒരാള്‍ പ്രത്യക്ഷപ്പെട്ട് മതത്തെക്കുറിച്ച് ചോദിച്ചതെന്നും ഇവര്‍ പറയുന്നു. ”ഞങ്ങള്‍ മാഗിക്ക് ഓര്‍ഡര്‍ നല്‍കി, പിന്നെ ശുഭവും ഞാനും ഇരുന്നു. അച്ഛന്‍ ബാത്ത്‌റൂമിലായിരുന്നു. ആ സമയത്ത്, പിന്നില്‍ നിന്ന് ഒരാള്‍ വന്ന് ചോദിച്ചു, ‘നിങ്ങള്‍ ഒരു ഹിന്ദുവോ മുസ്ലീമോ?’ നിങ്ങള്‍ ഒരു മുസ്ലീമാണെങ്കില്‍, ആദ്യം നിങ്ങള്‍ കല്‍മ വായിക്കൂ. ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ഞങ്ങള്‍ തിരിഞ്ഞുനോക്കി.” ഭാര്യ പറഞ്ഞു. ”അവര്‍ എന്നോട് ശുഭം ഹിന്ദുവാണോ മുസ്ലീമാണോ എന്ന് ചോദിച്ചു, ഞാന്‍ അവരോട് ഹിന്ദുവാണെന്ന് പറഞ്ഞു, അവര്‍ അവനെ കൊന്നു. ആദ്യ വെടി അവന്റെ നേരെയായിരുന്നു.” എഷാനായ് പറഞ്ഞു.

ഭാര്യയുടെ കണ്മുന്നില്‍ വെച്ചായിരുന്നു തലയില്‍ വെടിവെച്ചായിരുന്നു ശുഭത്തെ തീവ്രവാദികള്‍ വധിച്ചത്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ശുഭത്തിന്റെ ഭാര്യ തന്നെയും കൊല്ലാന്‍ തീവ്രവാദികളോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്ദേശം കൈമാറാന്‍ സാക്ഷിയായി അവരെ ഉപയോഗിക്കുന്നതിനായി അവരുടെ ജീവന്‍ മാറ്റിവെച്ചു. മകന്‍ ശുഭം ദ്വിവേദിയുടെ നഷ്ടം ഇപ്പോഴും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ താമസിക്കുന്ന സഞ്ജയ് ദ്വിവേദിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മകനും ഭാര്യയും ചേര്‍ന്ന് പഹല്‍ഗാമിലെ ‘മിനി സ്വിറ്റ്‌സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ഒരു മനോഹരമായ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് 7 കിലോമീറ്റര്‍ മുമ്പ് കുടുംബം ഒരു റെസ്റ്റോറന്റില്‍ നിര്‍ത്തി. അവര്‍ ലഘുഭക്ഷണം കഴിക്കുന്നതിനിടെ ആയിരുന്നു തീവ്രവാദികള്‍ എത്തിയത്. ഭീകരര്‍ എന്റെ മരുമകളോട് പറഞ്ഞു, ഞങ്ങള്‍ നിങ്ങളെ കൊല്ലുന്നില്ല, അതിനാല്‍ നിങ്ങള്‍ക്ക് അത് മോദിയോട് പറയാന്‍ കഴിയും. പഹല്‍ഗാം ഭീകരാക്രമണത്തോടുള്ള ഹൃദയഭേദകമായ പ്രതികരണത്തില്‍, കുറ്റവാളികള്‍ക്കെതിരെ ഏറ്റവും കഠിനമായ നടപടി സ്വീകരിക്കണമെന്ന് ശുഭത്തിന്റെ പിതാവ് സഞ്ജയ് ദ്വിവേദി ആവശ്യപ്പെട്ടു, ‘അവരുടെ ഏഴ് തലമുറകള്‍ ഇനി ആരെയും കൊല്ലാന്‍ ധൈര്യപ്പെടാത്ത വിധം നടപടി വളരെ കഠിനമായിരിക്കണം.” അദ്ദേഹം പറഞ്ഞു.

എല്‍ഐസിയുടെ ബ്രാഞ്ച് മാനേജരായി ജോലി ചെയ്തിരുന്ന ഇന്‍ഡോര്‍ നിവാസിയായ സുശീല്‍ നഥാനിയേല്‍ ഏപ്രില്‍ 19 നായിരുന്നു ഭാര്യ, മകന്‍, മകള്‍ എന്നിവരോടൊപ്പം ജമ്മു കശ്മീരിലേക്ക് വിനോദയാത്രയ്ക്ക്് പോയത്. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നഥാനിയേല്‍ കൊല്ലപ്പെട്ടു. മകള്‍ അകാന്‍ഷയ്ക്ക് വെടിയേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 9:30 യോടെയാണ് സുശീലിന്റെ മകന്‍ ഓസ്റ്റിന്‍ കുടുംബാംഗങ്ങളെ വിളിച്ച് വിവരം പറഞ്ഞതെന്ന് സഹോദരന്‍ വികാസ് എഎന്‍ഐയോട് പറഞ്ഞു.

”തീവ്രവാദി സുശീലിനോട് മുട്ടുകുത്തി കലിമ ചൊല്ലാന്‍ ആവശ്യപ്പെട്ടതായി ജെന്നിഫര്‍ പറഞ്ഞു. തുടര്‍ന്ന് താന്‍ ക്രിസ്ത്യാനിയാണെന്ന് നഥാനിയേല്‍ മറുപടി പറഞ്ഞു. തുടര്‍ന്ന് ഭീകരന്‍ സുശീലിനോട് അവിടെ നിന്ന് മാറിനില്‍ക്കാന്‍ പറഞ്ഞു. അതിനിടയില്‍ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മകള്‍ അകാന്‍ഷയ്ക്കും കാലില്‍ വെടിയേറ്റു.” വികാസ് പറഞ്ഞു.



By admin