• Wed. Nov 6th, 2024

24×7 Live News

Apdin News

kerala-cyclone-heavy-rainfall-warning. | ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി 3 ചക്രവാതച്ചുഴികൾ; 6 ജില്ലകളിൽ യെലോ അലർട്ട്

Byadmin

Nov 5, 2024


തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

uploads/news/2024/11/744874/kerala-weather--alert.gif

photo – facebook

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രണ്ട് ചക്രവാതച്ചുഴികൾ രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മന്നാർ കടലിടുക്കിക്കിനും ശ്രീലങ്കയ്‌ക്കും മുകളിലും തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തായുമാണു ചക്രവാതച്ചുഴികൾ സ്ഥിതിചെയ്യുന്നത്. തെക്കൻ അറബിക്കടലിന്റെ മധ്യഭാഗത്തായി മറ്റൊരു ചക്രവാതച്ചുഴിയുമുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 5, 8, 9 തീയതികളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

05/11/2024: തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്
08/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി
09/11/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും; കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



By admin