• Thu. May 8th, 2025

24×7 Live News

Apdin News

kerala-government-has-appointed-p-sarin-as-the-advisor-to-vijnana-kerala | പി.സരിന്‍ വിജ്ഞാനകേരളം ഉപദേശകന്‍; 80,000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമനം

Byadmin

May 7, 2025


uploads/news/2025/05/779757/10.gif

photo – facebook

തിരുവനന്തപുരം ​ ​: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ പി.സരിന് വിജ്ഞാനകേരളം ഉപദേശകനായി നിയമനം. 80,000 രൂപയാണ് ശമ്പളത്തിലാണ് നിയമനം. പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സരിൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനമുമായി ബന്ധപ്പെട്ട് പരസ്യമായ അതൃപ്തി രേഖപ്പെടുത്തിയാണ് സരിൻ ഇടതുപക്ഷത്തിന്റെ ഭാ​ഗമായത്.

കെപിസിസി സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം വഹിച്ചിരുന്ന ആളയിരുന്നു സരിൻ. രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തോടെയാണ് സരിൻ വിയോജിപ്പ് പ്രകടിപ്പിച്ച് പാർട്ടി വിട്ടത്. സരിന് നിർണായകമായ ഒരു പദവി സർക്കാർ നൽകും എന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ തന്നെ വന്നിരുന്നു. സിവിൽ സർവീസിൽ നിന്നും രാഷ്ട്രീയത്തിൽ എത്തിയ സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഎം തീരുമാനം



By admin