• Sat. Jan 4th, 2025

24×7 Live News

Apdin News

kerala-road-accident-cherthala-scooterist-death- | സ്കൂട്ടറിൽ ലോറി ഇടിച്ച ചേർത്തലയിൽ സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

Byadmin

Jan 2, 2025


ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി വന്നിടിക്കുകയായിരുന്നു.

uploads/news/2025/01/755633/10.gif

photo – facebook

ചേർത്തല: ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപം സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്. ചന്തിരൂരിൽ ക്ഷേത്ര ചടങ്ങുകൾക്കായി പോകുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. രതിയുടെ ഭർത്താവ് അപ്പുക്കുട്ടനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഒരേ ദിശയിൽ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ലോറി വന്നിടിക്കുകയായിരുന്നു.



By admin