
കൊച്ചി: എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി.) രജിസ്‌റ്റര്‍ ചെയ്യുന്ന മിക്ക കേസുകളും കോടതിയിലെത്തുമ്പോള്‍ പിഴയ്‌ക്കുകയാണെന്ന് കേരളം സുപ്രീംകോടതിയില്‍. കേരള പോലീസ് രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകള്‍ ശക്‌തമാണെന്നും സര്‍ക്കാര്‍. കണ്ടല ബാങ്ക് ക്രമക്കേട് കേസിലെ പ്രതി ഭാസുരാംഗന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി പരിഗണിക്കവേയാണ് സംസ്‌ഥാന സര്‍ക്കാരിന്റെ ഈ വാദം. ഭാസുരാംഗനു കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
ഇ.ഡി. രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നു സംസ്‌ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ടു കേരള പോലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസ് ശക്‌തമാണെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഭാസുരാംഗന്‍ അന്വേഷണവുമായി സഹകരിക്കണമെന്നും അറസ്‌റ്റു ചെയ്‌താല്‍ ജാമ്യത്തില്‍ വിടണമെന്നും ജസ്‌റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി. രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ ഭാസുരാംഗന് കഴിഞ്ഞ മാസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.