
എയിംസ് വേണമെന്ന ആവശ്യത്തില്‍ കേരളവുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസുമായിട്ടാണ് കൂടിക്കാഴ്ച. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ചയെന്ന് കെ.വി തോമസ് വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കും. രാവിലെ പതിനൊന്നരയ്ക്കാണ് കൂടിക്കാഴ്ച.
നേരത്തെ വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ കാണാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമയം ചോദിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ വര്‍ധിപ്പിക്കണം, സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, എയിംസ് കേരളത്തിന് ലഭ്യമാക്കണം, കാസര്‍കോട്, വയനാട് ജില്ലകളില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ എന്നതടക്കം കേന്ദ്രമന്ത്രിക്ക് മുന്നില്‍ പറയുമെന്ന് വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.