കണ്ണൂരിലെ ലഭിച്ച ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് ഈ ബഡ്ജറ്റില്‍ അനുവദിച്ച ഐ.ടി. പാര്‍ക്ക്. കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറിലാണ് 5ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 293.22 കോടി മുടക്കി കിഫ്ബി ഇതു നിര്‍മ്മിക്കുക.

കേരളത്തിന്റെ വികസന നേട്ടങ്ങളിൽ വലിയ പങ്കുവഹിച്ചത് കിഫ്ബിയാണെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി മുതൽക്കൂട്ടായിരുന്നുവെന്നും തുറമുഖം, പുരാവസ്തു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
കണ്ണൂരിലെ ലഭിച്ച ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നാണ് ഈ ബഡ്ജറ്റില്‍ അനുവദിച്ച ഐ.ടി. പാര്‍ക്ക്. കണ്ണൂര്‍ വിമാനത്താവളത്തിനു സമീപം 25 ഏക്കറിലാണ് 5ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 293.22 കോടി മുടക്കി കിഫ്ബി ഇതു നിര്‍മ്മിക്കുക.
കിഫ്ബിയുടെ സഹായത്താല്‍ പൂര്‍ത്തീകരിച്ച അന്തര്‍ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി കോടികളാണ് കണ്ണൂരില്‍ ചെലവഴിച്ചിരിക്കുന്നത്. ജി.എച്ച.എസ്. എസ്. മുണ്ടേരിക്ക് 3 കോടി, ടൗണ്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് 1 കോടി, ജി.ബി.വി.എച്ച്.എസ്. മാടിയിക്ക് 1 കോടി, തോട്ടട ഗവ. ഹൈസ്കൂളിന് 5 കോടി, താന പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ 2 കോടി, തുടങ്ങിയവയാണ് ഇതിലെ പ്രധാനപദ്ധതികള്‍.
കണ്ണൂര്‍ നഗരസഭ കോര്‍പ്പറേഷന് 25 കോടി അനുവദിച്ചു. കണ്ണൂര്‍ ജില്ലാ ആശുപത്രി ആധുനികവല്‍ക്കരിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി കിഫ്ബി വഴി സഹായം നല്‍കിയത് 75 കോടിയാണ്. എലയാവൂര്‍ ഫ്ളൈ ഓവര്‍, സൗത്ത് ബസാറില്‍ 138 കോടിയുടെ ഫ്ളൈ ഓവര്‍, മേലേ ചൊവ്വ ജംഗ്ഷനില്‍ 38 കോടിയുടെ ഫ്ളൈ ഓവര്‍, സ്പിന്നിംഗ് മില്‍ റോഡിന് 24 കോടിയുമുള്‍പ്പെടെ 500 കോടിയുടെ വികസനമാണ് കിഫ്ബി നടത്തുന്നത്.
തന്റെ മണ്ഡലമായ കണ്ണൂരിലെ കിഫ്ബി വികസന പദ്ധതികളെപ്പറ്റി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍..