![kochi, half, price, fraud, anandkumar](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762990/anandkumar-anandhu-krsihnan.gif?w=640&ssl=1)
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ സായ് ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ കേന്ദ്രീകരിച്ച് അന്വേഷണം. ആനന്ദകുമാറിനെയും മുഖ്യപ്രതിയാക്കി മുന്നോട്ടുനീങ്ങാനാണ് പോലീസിന്റെ തീരുമാനം. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ഡയറക്ടര്‍മാരെയും കേസില്‍ പ്രതിചേര്‍ക്കും.
നേരത്തെ സ്‌കൂട്ടര്‍ തട്ടിപ്പില്‍ കണ്ണൂരില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാംപ്രതിയായിരുന്നു ആനന്ദകുമാര്‍. എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്നുള്ള ആനന്ദ് കുമാറിന്റെ രാജിയിലും പോലീസിനു സംശയമുണ്ട്. അനന്തുകൃഷ്ണനെ സ്‌കൂട്ടര്‍ വിതരണത്തിനായി ചുമതലപ്പെടുത്തിയത് എന്‍ജിഒ കോണ്‍ഫെഡറേഷനാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ബൈലോയും മറ്റുരേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍നിന്നാണ് അനന്തുവിനെ സ്‌കൂട്ടര്‍ വിതരണത്തിനു ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങളും ലഭിച്ചത്.
ഇതിനിടയില്‍ അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകള്‍ വിശദമായി പരിശോധിച്ചുവരികയാണ്. അനന്തുവിന്റെ കൊച്ചിയിലെ അശോക ഫ്‌ലാറ്റില്‍നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും പോലീസ് കണ്ടെടുത്തു. എറണാകുളത്തെ ഒരു വില്ലയില്‍നിന്നും ഓഫിസില്‍ നിന്നുമാണ് രേഖകള്‍ കണ്ടെടുത്തത്.