കോടതി മകനെ തൂക്കിക്കൊല്ലാന്‍ പറഞ്ഞാല്‍ പോലും തനിക്ക് ദു:ഖമില്ലെന്ന് കെ.ആര്‍. കര്‍ മെഡിക്കല്‍കോളേജ് ബലാത്സംഗ കൊലപാതക ക്കേസിലെ പ്രതി സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിയുടെ മാതാവ് മാലതി റോയ്. സീല്‍ദാ സെഷന്‍സ് കോടതി തന്റെ മകന് എന്ത് ശിക്ഷ നല്‍കിയാലും അംഗീകരിക്കുമെന്ന് സ്ഥിരീകരിച്ചു.
2024 ഓഗസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയ കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് സീല്‍ദാ സെഷന്‍സ് കോടതി ശനിയാഴ്ച കണ്ടെത്തി.
മൂന്ന് പെണ്‍മക്കളുടെ അമ്മയായതിനാല്‍ ഇരയുടെ മാതാപിതാക്കള്‍ അനുഭവിച്ച വേദന തനിക്ക് മനസ്സിലാകുമെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള സംഭാഷണത്തില്‍ മാലതി റോയ് എടുത്തുപറഞ്ഞു. ”എനിക്ക് മൂന്ന് പെണ്‍മക്കളുണ്ട്, അവരുടെ (ഇരയുടെ മാതാപിതാക്കളുടെ) വേദന ഞാന്‍ മനസ്സിലാക്കുന്നു. … അവന്‍ അര്‍ഹിക്കുന്ന എന്തെങ്കിലും ശിക്ഷ ലഭിക്കട്ടെ. അവനെ തൂക്കിക്കൊല്ലാന്‍ കോടതി പറഞ്ഞാലും ഞാന്‍ അത് അംഗീകരിക്കും.” റോയ് പറഞ്ഞു.
പ്രതിക്ക് തനിച്ച് ഈ കുറ്റകൃത്യം ചെയ്യാനാകില്ലെന്നാണ് പ്രതിയുടെ സഹോദരിയുടെ പ്രതികരണം. ”എന്നിരുന്നാലും അയാള്‍ക്ക് അത് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ മദ്യപിച്ചിരുന്നതായി പോലും അവര്‍ പറയുന്നു.” സഹോദരനെ അറസ്റ്റ് ചെയ്തതു മുതല്‍ കുടുംബത്തിന്റെ ദുരവസ്ഥയിലേക്ക് വെളിച്ചം വീശിക്കൊണ്ട് സബിത തുടര്‍ന്നു.” ‘എന്റെ സഹോദരനെ അറസ്റ്റ് ചെയ്ത ദിവസം മുതല്‍ വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല. അയല്‍പക്കത്തുള്ള ആളുകള്‍ ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് മോശമായ കാര്യങ്ങള്‍ സംസാരിക്കുന്നു.”
എല്ലാ ശനിയാഴ്ചയും പതിവായി ക്ഷേത്രത്തില്‍ പോകുമായിരുന്നു. ഇപ്പോള്‍ ഞാന്‍ അതും നിര്‍ത്തിയെന്ന് അവര്‍ പറഞ്ഞു.
കഴിഞ്ഞദിവസം കോടതി സഞ്ജയ് റോയിയെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു, നീതി ലഭ്യമാക്കിയതിന് നന്ദി പറഞ്ഞുകൊണ്ട് ഇരയുടെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. എന്നാല്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് സഞ്ജയ് റോയ് കോടതിയില്‍ വാദിച്ചത്. ” എന്നെ തെറ്റായി പ്രതിചേര്‍ത്തിരിക്കുന്നു. ഞാന്‍ ഇത് ചെയ്തിട്ടില്ല. അങ്ങനെ ചെയ്തവരെ വെറുതെ വിടുകയാണ്. ഇതില്‍ ഒരു ഐപിഎസ് ഉള്‍പ്പെടുന്നു,’ അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.