• Thu. Nov 28th, 2024

24×7 Live News

Apdin News

kollam-bypass-ayathil-national-highway-new-bridge-collapsed- | കൊല്ലം അയത്തിലിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; അപകടം കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ

Byadmin

Nov 28, 2024


അശാസ്ത്രീയ നിര്‍മാണം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു.

new bridge , kollam bypass

photo – facebook

കൊല്ലം : കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാ​ഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. അശാസ്ത്രീയ നിര്‍മാണം ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയപാത ഉപരോധിച്ചു.

കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ പാലത്തിന് താഴെ സ്ഥാപിച്ചിരുന്ന കമ്പികള്‍ വീഴുകയും പിന്നാലെ പാലം തകര്‍ന്നുവീഴുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. അപകടസമയത്ത് പാലത്തിന്റെ മുകള്‍ഭാഗത്ത് നാല് തൊഴിലാളികളുണ്ടായിരുന്നു. അപകടമുണ്ടായ ഉടന്‍ ഇവര്‍ ചാടിരക്ഷപ്പെട്ടു. ഇവര്‍ക്കാര്‍ക്കും പരിക്കില്ല.

അതേസമയം, നിര്‍മാണത്തിലെ അപാകതയാണ് പാലം തകരാന്‍ കാരണമായതെന്ന് വാര്‍ഡ് മെമ്പര്‍ അനീഷ് ആരോപിച്ചു. ഇത് മൂന്നാംതവണയാണ് പാലം നിര്‍മാണത്തിനിടെ പൊളിഞ്ഞുവീഴുന്നതെന്നും വ്യാഴാഴ്ച രാവിലെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.



By admin