• Mon. Mar 10th, 2025

24×7 Live News

Apdin News

kollam-corporation-has-imposed-a-heavy-fine-on-the-cpm-for-putting-up-flags-and-flex-boards | നഗരത്തില്‍ വന്‍ കൊടിയും ഫ്‌ളക്‌സും: സിപിഎമ്മിന് മൂന്നര ലക്ഷം രൂപ പിഴ ചുമത്തി കൊല്ലം കോര്‍പറേഷന്‍

Byadmin

Mar 7, 2025


kollam, corporation, impose, heavy, fine, cpm

കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ കൊടിയും ഫ്‌ലക്‌സും സ്ഥാപിച്ചതിനു കൊല്ലം കോര്‍പറേഷന്‍ സിപിഎമ്മിന് വന്‍ തുക പിഴ ചുമത്തി. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറിക്കു കോര്‍പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കി.

നഗരത്തില്‍ അനധികൃതമായി 20 ഫ്‌ളക്‌സുകളും 2,500 കൊടിയും കെട്ടിയതിനാണ് നാല് ദിവസങ്ങള്‍ക്കു മുന്‍പ് പിഴ ചുമത്തി നോട്ടീസ് നല്‍കിയത്. ഫീസ് അടച്ച് നിയമാനുസൃതം ഫ്‌ലക്‌സ് സ്ഥാപിക്കാന്‍ സിപിഎം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോര്‍പറേഷന്‍ തീരുമാനം എടുത്തിരുന്നില്ല.

കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയും നടപ്പാത കൈയേറാതെയും ഫ്‌ലക്‌സ് ബോര്‍ഡുകളും കൊടിയും സ്ഥാപിച്ചെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശദീകരണം. പിഴ അടയ്ക്കണോ, പിഴ നോട്ടീസിനെതിരെ കോടതിയില്‍ പോകണോ എന്നതില്‍ സിപിഎം തീരുമാനം എടുത്തിട്ടില്ല.



By admin