• Tue. Apr 22nd, 2025

24×7 Live News

Apdin News

kottayam-hotel-owner-wife-found-death-at-home | കോട്ടയത്ത് വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

Byadmin

Apr 22, 2025


കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്.

kottayam, hotel, owner, wife, dead, home

കോട്ടയം: തിരുവാതില്‍ക്കലില്‍ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരുവരുടെയും തലയ്ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുകയും കൊലപാതക കാരണം വ്യക്തി വൈരാഗ്യമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി പറഞ്ഞു. മൃതദേഹങ്ങളില്‍ മുറിവേറ്റ പാടുകളുണ്ട്.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയത്തിന്റെയും മറ്റ് ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് മരിച്ച വിജയകുമാര്‍. വീട്ടില്‍ വിജയകുമാറും ഭാര്യയും മാത്രമായിരുന്നു താമസം. ഇവരുടെ മകനെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വർഷങ്ങളായി വിദേശത്ത് ബിസിനസ്സ് ചെയ്തുവരുകയാണ് വിജയകുമാർ

വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളില്‍ നിന്ന് കോടാലി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവത്തില്‍ വീട്ടില്‍ നേരത്തെ ജോലിക്കു നിന്നിരുന്ന ഇതര സംസ്ഥാനത്തൊഴിലാളിക്കായി തിരച്ചില്‍ ആരംഭിച്ചു. ഇയാളെ മോഷണക്കുറ്റത്തിന്റെ പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഇതേ തുടര്‍ന്ന് ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഫൊറന്‍സിക് വിഭാഗം ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തും.



By admin