
കോഴിക്കോട്: മുക്കത്ത് വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണം കവര്‍ന്നു. വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ന്നത്. മുക്കത്തിനടുത്ത് കുമാരനല്ലൂരില്‍ ചക്കിങ്ങല്‍ സെറീനയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കളവുപോയത്. മകളുടെ സ്വര്‍ണമാണ് നഷ്ടമായത്.
ശനിയാഴ്ച രാത്രി വീട്ടുകാര്‍ ബന്ധുവീട്ടില്‍ വിവാഹ സല്‍ക്കാരത്തിനു പോയ സമയത്തായിരുന്നു മോഷണം. രാത്രി പത്തുമണിയോടെ കുടുംബം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ കതക് അകത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. സംഭവത്തില്‍ പരാതി ലഭിച്ച മുക്കം പോലീസ് അന്വേഷണം ആരംഭിച്ചു.