അപകടം സംഭവിക്കുമ്പോള്‍ വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ ബസിലുണ്ടായിരുന്നു
photo – facebook
കോഴിക്കോട്: കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞ് അപകടം. മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവസമയത്ത് വിദ്യാർത്ഥികളുൾപ്പെടെ മുപ്പതോളം പേർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വെെകിട്ടാണ് അപകടം സംഭവിച്ചത്. കാറിനേയും ബൈക്കിനേയും മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തിൽ പരിക്കേറ്റ ബെെക്ക് യാത്രികന്‍റെ നില ഗുരുതരമാണ്.