റാങ്കിങ്ങിൽ സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിച്ചാണ് പരിഗണിച്ചത്.

കെഎസ്ഇബിയെ 2023-24 ലെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ ബി ഗ്രേഡിലേക്ക് അപ്ഗ്രേഡ് ചെയ്തതായി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.
റാങ്കിങ്ങിൽ സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള 42 വൈദ്യുതി വിതരണ കമ്പനികളുടെയും സ്വകാര്യമേഖലയിലെ 10 കമ്പനികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. പ്രവർത്തന മികവിൽ അഖിലേന്ത്യാതലത്തില്‍ 32-ാം സ്ഥാനത്തു നിന്ന് 19 ലേക്കാണ് കെഎസ്‌ഇബി. ഉയര്‍ന്നത്.
കേരളത്തിന് 64.3 മാർക്കാണ് ലഭിച്ചത്. മുൻവർഷം ഇത് 44.3 ആയിരുന്നു. മെച്ചപ്പെടുന്ന കമ്പനികളുടെ വിഭാഗത്തിലാണ് കേരളം. അതേസമയം, സാമ്പത്തിക സുസ്ഥിരതയിൽ കെഎസ്ഇബിയുടെ സ്കോർ 75 ല്‍ 43.1 മാത്രമാണ്. നഷ്ടം മുഴുവൻ നികത്തുന്ന തരത്തിലുള്ള വൈദ്യുത നിരക്ക് ഇല്ലാത്തതാണ് ഈ ഇനത്തിൽ സ്കോർ കുറയാനുള്ള ഒരു കാരണമെന്നും മന്ത്രി പറഞ്ഞു.