• Thu. Apr 3rd, 2025

24×7 Live News

Apdin News

KSRTC pays salaries on the first day after four years | ജീവനക്കാര്‍ക്ക്‌ ആശ്വാസം; നാല് വർഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം നൽകി കെ.എസ്‌.ആര്‍.ടി.സി.

Byadmin

Apr 2, 2025


ksrtc, kerala

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്ക്‌ ആശ്വാസമായി ഒന്നാം തീയതി ശമ്പളമെത്തി. മാര്‍ച്ചിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ്‌ വിതരണം ചെയ്‌തത്‌. ശമ്പള ഇനത്തില്‍ 80 കോടി വിതരണം ചെയെ്‌തന്ന്‌ കെ.എസ്‌.ആര്‍.ടി.സി. അറിയിച്ചു. ഓവര്‍ ഡ്രാഫ്‌റ്റ്‌ എടുത്തായിരുന്നു ശമ്പള വിതരണം. സര്‍ക്കാര്‍ സഹായം കിട്ടുന്നതോടെ ഇതില്‍ 50 കോടി തിരിച്ചടയ്‌ക്കുമെന്ന്‌ കെ.എസ്‌.ആര്‍.ടി.സി. അറിയിച്ചു.

2020 ഡിസംബറിലാണ്‌ കെ.എസ്‌.ആര്‍.ടി.സിയില്‍ ഇതിന്‌ മുമ്പ്‌ ഒന്നാം തീയതി മുഴുവന്‍ ശമ്പളം കൊടുത്തത്‌.ശമ്പളം മുടങ്ങുന്നതും ഗഡുക്കളായി നല്‍കുന്നതും ഇനി പഴങ്കഥയാവുമെന്ന്‌ കഴിഞ്ഞ മാസം ഗതാഗത മന്ത്രി ഗണേഷ്‌ കുമാര്‍ ജീവനക്കാര്‍ക്കു വാക്കു നല്‍കിയിരുന്നു. 10.8% പലിശയില്‍ എസ്‌.ബി.ഐയില്‍ നിന്ന്‌ എല്ലാ മാസവും 100 കോടിയുടെ ഓവര്‍ ഡ്രാഫ്‌റ്റ്‌ ഒരുക്കിയാണ്‌ സ്‌ഥിരം സംവിധാനം ഒരുക്കുന്നത്‌.

സര്‍ക്കാര്‍ നിലവില്‍ നല്‍കുന്ന 50 കോടിയുടെ പ്രതിമാസ സഹായം തുടര്‍ന്നും നല്‍കും. ഇത്‌ ഓവര്‍ഡ്രാഫ്‌റ്റിലേക്ക്‌ അടക്കും. ചെലവ്‌ ചുരുക്കിയും വരുമാനം കൂട്ടിയും ബാക്കി തുക എല്ലാ മാസവും 20നുള്ളില്‍ അടച്ചുതീര്‍ക്കാനാണ്‌ പദ്ധതി. മുമ്പും ഓവര്‍ഡ്രാഫ്‌റ്റ്‌ പരീക്ഷണം കെ.എസ്‌.ആര്‍.ടി.സി. നടത്തിയിട്ടുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. മെച്ചപ്പെട്ട ധനകാര്യ മാനേജെ്‌മന്റിലൂടെ ഇത്തവണ പദ്ധതി നടത്താമെന്നാണ്‌ വകുപ്പിന്റെ പ്രതീക്ഷ.



By admin