സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

photo – facebook
തൃശൂര്‍ : വീട് കുത്തിത്തുറന്ന് 35 പവൻ സ്വർണം കവർന്നു. ഒറുവിൽ അംജതിന്റെ വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത് . പാലക്കാട് കഞ്ചിക്കോട് സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ അംജത് ജോലി സ്ഥലത്താണ് താമസം.
വീട്ടിൽ താമസിക്കുന്ന അമ്മയും ഭാര്യയും തിങ്കളാഴ്ച ബന്ധുവീട്ടിൽ പോയിരുന്നു. ഇന്നലെ രാത്രി അംജത് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്ത് കടനനാണ് മോഷണം. അലമാരയ്ക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ വലിച്ചിട്ട നിലയിലാണുള്ളത്. കിടപ്പ് മുറിയുടെ ലോക്ക് കുത്തിതുറന്ന് അകത്ത് പ്രവേശിച്ച് അലമാര കുത്തിതുറന്നാണ് അകത്ത് സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർന്നത്.
സംഭവത്തിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു. കുന്നംകുളം എസിപിസിആർ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡ് വീട്ടിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരായ കെ.പി ബാലകൃഷ്ണൻ, എം.അതുല്യ എന്നിവരുടെ നേതൃത്വത്തിൽ തെളിവുകൾ ശേഖരിച്ചു.