
ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്നും മറ്റുള്ള കാര്യങ്ങളുമുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസ്. ആശാവര്‍ക്കര്‍മാരെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രകോപിതനായി കണ്ടു.
കണക്കുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിര്‍മല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു. അതേ സമയം, വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ സംഘടിപ്പിക്കുന്ന വനിതാ സംഗമം നാളെയാണ്.
വനിതാ ദിനം ആശമാര്‍ക്കൊപ്പം എന്ന സന്ദേശമുയര്‍ത്തിയാണ് മഹാസംഗമം. അരുന്ധതി റോയ്, കനി കുസൃതി, ദീദി ദാമോദരന്‍ അടക്കമുള്ളവര്‍ പിന്തുണ അറിയിച്ച് രംഗത്ത് എത്തിയിരുന്നു. ഇന്ന് രാപ്പകല്‍ സമരം 26ആം ദിനമാണ്.