• Sat. Oct 26th, 2024

24×7 Live News

Apdin News

“Lady Don” Who Lured Shooting Victim To Burger King Arrested In UP | ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ യുവാവിനെ വെടിവെച്ചുകൊന്ന സംഭവം ; നേപ്പാളിലേക്ക് കടക്കാന്‍ പോയ 19 കാരി ‘ലേഡിഡോണ്‍’ അറസ്റ്റില്‍

Byadmin

Oct 26, 2024


uploads/news/2024/10/743006/anu-dhankar.jpg

ന്യൂഡല്‍ഹി: കഴിഞ്ഞ ജൂണില്‍ ഡല്‍ഹിയിലെ ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റില്‍ 26 കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് തെരഞ്ഞുകൊണ്ടിരുന്ന 19 കാരി അറസ്റ്റില്‍. ഗ്യാംഗുകള്‍ക്കിടയില്‍ ‘ലേഡി ഡോണ്‍’ എന്നറിയപ്പെടുന്ന അനു ധന്‍കറാണ് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത്. 26 കാരനെ മോഹിപ്പിച്ച് ബര്‍ഗര്‍ കിംഗ് ഔട്ട്‌ലറ്റിലേക്ക് കൊണ്ടുവന്നത് അനുവായിരുന്നെന്നും ഗ്യാംഗ്‌സ്റ്റര്‍ ഹിമാംശു ബഹു ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇക്കാര്യം ചെയ്തതെന്നുമാണ് യുവതിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം.

തനിക്ക് ഹിമാംശു അമേരിക്കയില്‍ ആഡംബര ജീവിതം വാഗ്ദാനം ചെയ്തിരുന്നതായും അനു ധന്‍കര്‍ പോലീസിനോട് പറഞ്ഞു. രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗ് ഔട്ട്‌ലെറ്റിന്റെ സിസിടിവി ദൃശ്യങ്ങളില്‍ അമന്‍ ജൂണ്‍ എന്ന യുവാവ് അവിടേയ്ക്ക് വരുന്നത് 19 കാരിക്ക് അരികില്‍ വന്നിരിക്കുന്നതായും കാണാം. ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ ഗുണ്ടാസംഘം വന്ന് തുരുതുരാ വെടിയുതിര്‍ക്കുന്നതും യുവതി അമന്റെ ഫോണും പഴ്‌സുമായി കടക്കുന്നതും കാണാനാകും. 19 കാരി ഉത്തര്‍പ്രദേശില്‍ നിന്ന് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് അറസ്റ്റിലായത്. 2020ല്‍ ഹരിയാനയില്‍ നടന്ന കൊലപാതകത്തിന്റെ പ്രതികാരമാണ് അമന്‍ ജൂണിന്റെ കൊലപാതകമെന്ന് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.

ഇപ്പോള്‍ പോര്‍ച്ചുഗലില്‍ ഉണ്ടെന്ന് സംശയിക്കുന്ന പിടികിട്ടാപ്പുള്ളി ഹിമാന്‍ഷു ഭാവു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും ഉടനീളം പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘം, ‘ഞങ്ങളുടെ സഹോദരന്‍’ ശക്തി ദാദയുടെ കൊലപാതകത്തില്‍ അമനു പങ്കുണ്ടെന്നും ‘ഇത് പ്രതികാരമായിരുന്നു’ എന്നും ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും അവരുടെ ഊഴം ഉടന്‍ വരുമെന്നും പോസ്റ്റില്‍ പറഞ്ഞു.

അനു ധന്‍ഖര്‍ കൊലപാതകത്തിന് ശേഷം മുഖര്‍ജി നഗറിലെ അവളുടെ വാടക മുറിയിലെത്തി അവളുടെ സാധനങ്ങള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അവള്‍ ചണ്ഡീഗഢിലേക്ക് ഒരു ബസില്‍ കയറി. അമൃത്സറിലും കത്രയിലും ഇറങ്ങി. കത്രയില്‍, അവള്‍ ഒരു ഗസ്റ്റ് ഹൗസില്‍ താമസിച്ചുവെങ്കിലും ഹിമാന്‍ഷു ഭാവുവിന്റെ ഉത്തരവനുസരിച്ച് ജലന്ധറിലേക്ക് ട്രെയിന്‍ കയറി. വീണ്ടും ചണ്ഡീഗഡ് സന്ദര്‍ശിച്ച ശേഷം ഹരിദ്വാറില്‍ എത്തി. അവള്‍ 3-4 ദിവസം ഹരിദ്വാറില്‍ താമസിച്ച് രാജസ്ഥാനിലെ കോട്ടയിലേക്ക് താവളം മാറ്റി. അടുത്ത നാല് മാസം അവിടെ താമസിച്ചു. ഈ കാലയളവില്‍ ഗുണ്ടാസംഘം പണം അയച്ചുകൊണ്ടിരുന്നതായി പോലീസ് പറഞ്ഞു.

ഒക്ടോബര്‍ 22 ന്, കേസ് തണുത്തുപോയതിനാല്‍ ഗുണ്ടാസംഘം അവളോട് വീണ്ടും മാറാന്‍ ആവശ്യപ്പെട്ടു. നേപ്പാള്‍, ദുബായ് വഴി അമേരിക്കയിലേക്ക് വരാനായിരുന്നു ഹിമാംശു ഒടുവില്‍ അവളോട് ആവശ്യപ്പെട്ടത്. ലഖ്നൗവിലെത്തിയ യുവതി ലഖിംപൂര്‍ ഖേരിയില്‍ നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു. യുവതിക്ക് ക്രിമിനല്‍ രേഖയുണ്ടെന്നും ജനുവരിയില്‍ മതുറാം ഹല്‍വായിയില്‍ വെടിയുതിര്‍ത്തതിന് ഉത്തരവാദിയാണെന്നും പോലീസ് പറയുന്നു.



By admin