• Tue. May 6th, 2025

24×7 Live News

Apdin News

LDF government’s goal is to create a new Kerala; Chief Minister Pinarayi Vijayan | എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം നവകേരള സൃഷ്ടി; മുഖ്യമന്ത്രി പിണറായി വിജയൻ

Byadmin

Apr 29, 2025


uploads/news/2025/04/778202/pinarai-ldf.jpg

നെടുങ്കണ്ടം: എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം നവകേരള സൃഷ്ടിയാണെന്നും അത് സങ്കൽപ്പമല്ല വർത്തമാന കാലത്തെ
യാഥാർത്ഥ്യമാണന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരളത്തിനായി ഒന്നിച്ച് നിൽക്കുകയാണ് വേണ്ടത്.

ഒമ്പത് വർഷം മുൻപുവരെ കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു എന്ന് പരിശോധിക്കണം. വിവിധ മേഖലകളിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടായിരുന്നു ജനം നിരാശരായിരുന്നു. 2016ൽ കേരളത്തിൽ എൽഡിഎഫ് അല്ല അധികാരത്തിൽ വന്നതെങ്കിൽ ഇക്കാണുന്ന മാറ്റങ്ങൾ എന്തെങ്കിലും സംസ്ഥാനത്ത് ഉണ്ടവുമായിരുന്നോ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, വ്യവസായം തുടങ്ങി സമസ്ത മേഖലകളിലും സമാനതകൾ ഇല്ലാത്ത വികസനം ഉണ്ടായി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ നടന്ന എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽഡിഎഫ് സംസ്ഥാനത്തെ പശ്ചാത്തല വികസനത്തിന് കിഫ്ബി ഫണ്ട് ചെലവഴിച്ചു. എന്നാല് അതിനെ എതിർക്കാനും ഒരു കൂട്ടരുണ്ടായി. പക്ഷേ ജനം വികസനം ആഗ്രഹിക്കുന്നുണ്ടായിരുന്നു. 90,000,കോടി രൂപയുടെ വികസന പദ്ധതികളാണ് നാട് ഏറ്റെടുത്തിരിക്കുന്നത്. എവിടെ നോക്കിയാലും കിഫ്ബിയിലൂടെ സാധ്യമായ വികസനത്തിന്റെ സാക്ഷ്യപത്രം ഉണ്ട്. ഒരു തരത്തിലും നടക്കില്ലെന്ന് പറഞ്ഞ പദ്ധതികൾ നടപ്പായി. എല്ലാ വർഷവും പ്രോഗ്രസ് റിപോർട്ട് അവതരിപ്പിച്ചതോടെ നാട് പുരോഗമിക്കുകയാണെന്ന് ജനത്തിന് ബോധ്യമായി.

2016ന് ശേഷം പ്രകൃതി ദുരന്തം, മഹാമാരി, നിപ്പ തുടങ്ങിയ ദുതിന്തങ്ങളെ നമ്മൾ അതിജീവിച്ചു. നമ്മെ സഹയിക്കേണ്ടിയിരുന്നവർ സഹായിച്ചില്ല. ന്യായമായ വിഹിതം നൽകാൻ കേന്ദ്രം തയ്യാറായില്ല അത്തരം സമീപനം സ്വീകരിച്ച ബിജെപ്പിക്കൊപ്പം നിന്ന് സംസ്ഥാനത്തെ കുറ്റപ്പെടുത്താനാണ് യുഡിഎഫ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എംഎൽഎമാരായ എം എം മണി, എ രാജ, വാഴൂർ സോമൻ, എൽഡിഎഫ് നേതാക്കളായ കെ കെ ജയചന്ദ്രൻ, സി വി വർഗീസ്, കേ പി മേരി, ജോയ്സ് ജോർജ്, കെ കെ ശിവരാമൻ, ജോസ് പാലത്തിനാൽ, സിബി ജോസ്, അനിൽ കൂവപ്ലാക്കൻ, പി സി ജോസഫ്, കെ ടി മൈക്കിൾ, സിബി മൂലേപറമ്പിൽ, ജോണി ചെരിവുപറമ്പിൽ, രതീഷ് അത്തിക്കുഴി, സി എസ് രാജേന്ദ്രൻ, കെ എൻ റോയി, കോയ അമ്പാട്ട്, എന്നിവർ പങ്കെടുത്തു.



By admin