• Thu. Dec 5th, 2024

24×7 Live News

Apdin News

license-of-the-student-who-drove-the-car-in-alappuzha-accident-will-be-suspended | കളര്‍കോട് അപകടം: കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ ലൈസന്റ് സസ്‌പെന്‍ഡ് ചെയ്യും

Byadmin

Dec 4, 2024


alappuzha, accident, license, student, river, suspend

ആലപ്പുഴ: കളര്‍കോട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷമാകും നടപടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് പോലീസ് പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും പരിശോധിച്ചു. അപകടമരണങ്ങളില്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ പ്രതിചേര്‍ക്കുന്നത് സ്വാഭാവികം എന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പ്രതിചേര്‍ത്തതില്‍ നിന്ന് ഒഴിവാക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ വാഹനത്തിന്റെ ഉടമ ഷാമില്‍ ഖാനെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വിളിച്ചുവരുത്തി മൊഴിയെടുക്കും. റെന്റ് എ കാര്‍ ലൈസന്‍സും പെര്‍മിറ്റും ഇല്ലാതെ ഇയാള്‍ നിയമവിരുദ്ധമായാണ് വിദ്യാര്‍ത്ഥികള്‍ക്ക് വാഹനം വാടകയ്ക്ക് നല്‍കിയത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

അതേസമയം മെഡിക്കല്‍ ബോര്‍ഡ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് ആണ് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നത്. 10 വകുപ്പ് മേധാവികളെ മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങളാക്കി നിയമിച്ചു. ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമാണ്. തലച്ചോറിലും ആന്തരിക അവയവങ്ങളിലും ഉണ്ടായത് ഗുരുതരമായ ക്ഷതം. കൃഷ്ണദേവിനു തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൊല്ലം സ്വദേശി ആനന്ദ് മനുവിന്റെ ആരോഗ്യനിലയില്‍ നേരീയ പുരോഗതി ഉണ്ടെന്നാണ് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്.



By admin