കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേര്‍ക്കുന്നത്.

photo – facebook
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ കള്ളിലെ ചുമ മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയ സംഭവത്തിൽ ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കി. കുറ്റിപ്പള്ളത്തെ രണ്ട് ഷാപ്പുകളുടെ ലൈസൻസ് ആണ് എക്സൈസ് വകുപ്പ് റദ്ദാക്കിയത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ശിവരാജനാണ് ഷാപ്പുകളുടെ ലൈസൻസി.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ചിറ്റൂര്‍ റേഞ്ച് ഒന്‍പതാം നമ്പര്‍ ഗ്രൂപ്പിലെ ശിവരാജന്റെ ഉടമസ്ഥതയിലുള്ള വണ്ണാമട, കുറ്റിപ്പള്ളം ഷാപ്പുകളില്‍ നിന്നുള്ള കള്ള് കാക്കനാട്ടിലെ ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ഈ സാമ്പിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് കള്ളില്‍ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂടാനാണ് കഫ് സിറപ്പ് ചേര്‍ക്കുന്നത്.
ഈ പരിശോധന ഫലത്തിലാണ് കള്ളിൽ ചുമയ്ക്കുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്. സംഭവത്തിൽ ലൈസൻസിക്കും രണ്ടും വിതരണക്കാർക്കുമെതിരെ എക്‌സൈസ് കേസെടുത്തിരുന്നു. മുമ്പ് സ്പിരിറ്റ് ഉള്‍പ്പെടെയുള്ളവ കള്ളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ ഷാപ്പുകളിലും ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓരേ ലൈസന്‍സിയുടെ കീഴിലുള്ള രണ്ട് ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ നിന്ന് ബനാട്രിലിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.