തൃക്കാക്കര കാർഡിനൽ എൽപി സ്കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ്. തൃക്കാക്കര കാർഡിനൽ എൽപി സ്കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് അധികൃതർ സ്കൂളിന് അവധി നൽകി . തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ തൃക്കാക്കരയിൽ സ്കൂൾ വിദ്യാർഥികൾ അടക്കം മുണ്ടിനീര് രോഗികളുടെ എണ്ണം 49 ആയി. ആരോഗ്യവകുപ്പ് മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് .