![lorry](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763842/lorry.gif?w=640&ssl=1)
photo; representative
കോഴിക്കോട്: അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകള്‍. മാര്‍ച്ച് രണ്ടാം വാരം മുതല്‍ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളും അറിയിച്ചു.
ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.