തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് തലയിലൂടെ കയറി ഇറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവ് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. കൃഷ്‌ണേന്ദുവിന്റെ വിയോഗം അതീവ ദുഃഖകരമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി ബസിനടയിലേക്ക് മടവൂര്‍ ഗവ. എല്‍പിഎസിലെ വിദ്യാര്‍ത്ഥിനിയായ കൃഷ്‌ണേന്ദു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു. കെഎസ്ആര്‍ടി ഡ്രൈവര്‍ മണികണ്ഠന്‍ ആചാരിയുടെയും സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്‌ണേന്ദു.