10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്തതായി യുപി സര്‍ക്കാര്‍.
![souvaneir](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/762691/Untitled-1.gif?w=640&ssl=1)
മഹാകുംഭമേളയിൽ എത്തിയ വിദേശികളായ സന്ദര്‍ശകര്‍ക്ക് ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്തതായി യുപി സര്‍ക്കാര്‍.
ആഗോള സന്ദർശകർക്ക് മഹാകുംഭമേള മറക്കാനാവാത്ത അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 10,000-ത്തിലധികം മഹാകുംഭ സുവനീറുകളും, പ്രയാഗ്‌രാജിലെ പ്രശസ്തമായ പേരക്ക, ബെൽ പഴം (ഏഗൽ മാർമെലോസ്), വാഴപ്പഴം എന്നിവയുടെ തൈകളും സുവനീറുകൾക്കൊപ്പം പ്രസാദമായി വിതരണം ചെയ്തത്.
റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇസ്രായേൽ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ത്രിവേണി സംഗമത്തിലെത്തിയ 10,000-ത്തിലധികം സന്ദര്‍ശകര്‍ക്കാണ് സുവനീറും തൈകളും നൽകിയത്. മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നൽകുകയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറയുന്നു.