• Fri. May 2nd, 2025

24×7 Live News

Apdin News

‘Mallika’s move is not against the government; the ban is sad’; Sara Joseph | ‘മല്ലികയുടെ നീക്കം ഗവണ്‍മെന്റിനെതിരല്ല; വിലക്കുണ്ടായത് സങ്കടകരം’ ; സാറ ജോസഫ്

Byadmin

May 2, 2025


sarah joseph

ആശമാരെ അനുകൂലിച്ചതിന് മല്ലിക സാരാഭായ്ക്ക് ഉണ്ടായ വിലക്ക് സങ്കടകരമെന്ന് സാറ ജോസഫ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം ഉണ്ടായോയെന്ന് അറിയില്ലെന്നും അനുഭാവം പ്രകടിപ്പിച്ചതിന്റെ പേരില്‍ ഇപ്പോഴുണ്ടായ സംഗതി സങ്കടകരമെന്നും അവര്‍ പറഞ്ഞു. മല്ലികയുടെ നീക്കം ഗവണ്‍മെന്റിനെതിരല്ലെന്നും അവര്‍ വ്യക്തമാക്കി.

മല്ലികാ സാരാഭായ് എന്തുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത് എന്ന് ആലോചിച്ചിട്ടുണ്ടോ? അവര്‍ ഒരു സ്ത്രീയാണ്. ആശവര്‍ക്കര്‍മാരുടെ ഇത്രയും ദിവസമായുള്ള സമരത്തെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും അവരോടുള്ള സര്‍ക്കാരിന്റെ നിലപാട് ഇതല്ല വേണ്ടത് എന്നുള്ള ഒരഭിപ്രായം ഉണ്ടാകും. അത് മല്ലികാ സാരാഭായ് മാത്രമല്ല, ഒരുപാട് മനുഷ്യര്‍ക്ക് തോന്നുന്ന കാര്യമാണ്. അവരുടെ നേരെയുണ്ടായ ആക്രമണം സങ്കടകരമാണ് എന്നാണ് അഭിപ്രായം. ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ഏതൊരു മനുഷ്യര്‍ക്കും ഇത്തരത്തില്‍ പ്രതികരിക്കാനുള്ള അവകാശമുണ്ട് – സാറാ ജോസഫ് പറഞ്ഞു.
സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതുവരെ സമരം തുടരും. സര്‍ക്കാര്‍ ഇടപെട്ട് സമരം തീര്‍ക്കുന്നത് വരെയോ അല്ലെങ്കില്‍ ആശമാര്‍ സമരം സ്വയം നിര്‍ത്തുന്നത് വരെയോ അവരെ സംരക്ഷിക്കുക എന്നത് സിവില്‍ സമൂഹത്തിന്റെ ബാധ്യതയാണെന്നും സാറ ജോസഫ് വ്യക്തമാക്കി.



By admin