
തിരുവനന്തപുരം: അയല്‍വാസിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഗൃഹനാഥനെ അക്രമിച്ചയാള്‍ അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വാലൂക്കോണം സ്വദേശി വേണു (59) വാണ് പിടിയിലായത്. വേണുവിന്റെ അയല്‍വാസിയായ കരുണാകരനാണ് സംഭവത്തില്‍ പരിക്കേറ്റത്. രണ്ടാഴ്ച മുമ്പായിരുന്നു ആക്രമണം നടത്തത്.
രാത്രി മദ്യപിച്ചെത്തിയ വേണു കരുണാകരനെ ആക്രമിക്കുകയായിരുന്നു. കരിങ്കല്ല്‌കൊണ്ട് തലയ്ക്കടിച്ചതോടെ ഗുരുതരമായി പരിക്കേറ്റ കരുണാകരന്‍ ആര്യനാട് ആശുപത്രിയില്‍ ചികിത്സതേടി. അധിക്ഷേപം ചൂണ്ടിക്കാട്ടി വേണുവിനെതിരെ പോലീസില്‍ പരാതി കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.