• Wed. May 7th, 2025

24×7 Live News

Apdin News

man-died-after-solar-panel-fell-on-head-while-riding-bike-at-kannur- | ബൈക്ക് യാത്രക്കാരന്റ് തലയ്ക്ക് മുകളിലേക്ക് വീണത് വഴിവിളക്കിന്റെ്‌ സോളാർ പാനൽ; വിദ്യാർഥി മരിച്ചു

Byadmin

May 6, 2025


uploads/news/2025/05/779574/6.gif

photo – facebook

കണ്ണൂർ: കണ്ണൂരിൽ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുവിളക്കിന്‍റെ സോളാർ പാനൽ തലയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കീഴറയിലെ ആദിത്യനാണ് ചികിത്സയിലിരിക്കെ മരിച്ചത്.

കഴിഞ്ഞ ദിവസം വെള്ളിക്കീലിന് സമീപം സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് ആദിത്യന്‍റെ തലയിൽ സോളാർ പാനൽ തകർന്ന് വീണത്.

ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ആദ്യം പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ ആദിത്യനെ പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



By admin