
പത്തനംതിട്ട : സ്വകാര്യബസിനെ മറികടക്കാൻ ശ്രമിക്കവെ എതിരെ വന്ന മറ്റൊരു ബെെക്കിൽ ഇടിച്ച് യുവാവ് മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ് (32) മരിച്ചത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. അനീഷും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് സ്വകാര്യബസിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അനീഷ് ബസിനടിയിൽ പെട്ടു. അനീഷിനെ ഉടൻ തന്നെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് യുവാവ് മരിക്കുന്നത്. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജു (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്. കൂടൽ ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനെ അതേഭാഗത്തുനിന്ന് വന്ന ബൈക്ക് മറികടക്കുമ്പോഴാണ് എതിരേവന്ന ബൈക്കിൽ ഇടിച്ചത്.