• Tue. Mar 4th, 2025

24×7 Live News

Apdin News

man-hacked-brother-at-calicut-for-sending-him-to-deaddiction-center | ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജന്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു

Byadmin

Mar 4, 2025


താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്.

calicut, murder atttempt

കോഴിക്കോട് ലഹരി മരുന്നിന് അടിമയായ ജേഷ്ഠൻ വാളുപയോഗിച്ച് അനുജന്റെ തലക്ക് വെട്ടിപ്പരുക്കേൽപ്പിച്ചു. താമരശ്ശേരി ചമലിലാണ് സംഭവം. ചമൽ സ്വദേശി അഭിനന്ദി(23)നാണ് വെട്ടേറ്റത്.

ഇന്ന് വൈകീട്ട് 5.15 യോടെ ലഹരിക്കടിമയായ സഹോദരൻ അർജുനാണ് ഇയാള വെട്ടിയത്. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് അർജുൻ അനുജനെ ആക്രമിക്കച്ചത്. ലഹരിക്കടിമയായ അർജുനെ വിമുക്തി കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.



By admin