മാര്‍ച്ച് 26 നാണ് ഇയാളെ ദില്ലിയില്‍ നിന്ന് കാണാതാവുന്നത്.

ദില്ലിയിലെ തിലക് നഗറില്‍ നിന്ന് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. 35 കാരനായ സാഗറിനെ കാണാതായി ദിവസങ്ങള്‍ക്ക് ശേഷമാണ് ഉത്തര്‍ പ്രദേശിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് 26 നാണ് ഇയാളെ ദില്ലിയില്‍ നിന്ന് കാണാതാവുന്നത്.
തട്ടിക്കൊണ്ടുപോയതാണ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മരിച്ച സാഗര്‍ ഹോട്ടല്‍ നടത്തിപ്പുകാരനായിരുന്നു. സാഗറിനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു. ബുധനാഴ്ചയാണ് ഉത്തര്‍ പ്രദേശില്‍ നിന്നും സാഗറിന്‍റേതാണെന്ന് സംശയിക്കുന്ന മൃതശരീരം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബക്കാരെത്തി തിരിച്ചറിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്.