• Wed. Jan 8th, 2025

24×7 Live News

Apdin News

man-trying-to-kidnap-eight-year-old-girl-in-kuttyadi | കാറിൽ ഉറങ്ങിക്കിടന്ന 8 വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി; പിന്തുടർന്ന് രക്ഷപ്പെടുത്തി രക്ഷിതാക്കൾ

Byadmin

Jan 3, 2025


കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു രക്ഷിതാക്കൾ

uploads/news/2025/01/755856/11.gif

photo – facebook

കോഴിക്കോട്: കുറ്റ്യാടിയില്‍ കാറില്‍ ഉറങ്ങിക്കിടന്ന എട്ട് വയസുകാരിയെ വാഹന സഹിതം തട്ടിക്കൊണ്ടുപോയി. രക്ഷിതാക്കള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചയോടെ കുറ്റ്യാടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ അകലെ അകത്തട്ട് എന്ന സ്ഥലത്താണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് ആശാരി പറമ്പ് സ്വദേശി വിജീഷ് എന്നയാള്‍ തട്ടിക്കൊണ്ടുപോയത്. ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

കുട്ടി ഉറങ്ങിയതിനാല്‍ കാറില്‍ തന്നെ കിടത്തി ജ്യൂസ് വാങ്ങാന്‍ കടയില്‍ പോയതായിരുന്നു മന്‍സൂറും ജല്‍സയും. ഇതിനിടെയാണ് പ്രതി കാറും കുട്ടിയുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ സുഹൃത്തിന്റെ വാഹനത്തില്‍ മന്‍സൂറും ജല്‍സയും കാറിനെ പിന്തുടര്‍ന്നു. തുടര്‍ന്നാണ് കുട്ടിയെ രക്ഷിച്ചത്.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. വിജീഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.



By admin