![manipur](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763017/beeren-sing.jpg?w=640&ssl=1)
മണിപ്പുര്‍ മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചു. മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ നാളെ കോൺഗ്രസ് സഭയിൽ അവിശ്വാസപ്രമേയം സമർപ്പിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. ഗവര്‍ണര്‍ അജയ് ഭല്ലയെ കണ്ട് രാജിക്കത്ത് കൈമാറി. രാജി വയ്ക്കും മുന്‍പ് ചാര്‍ട്ടേ് വിമാനത്തില്‍ ഡല്‍ഹിയിലെത്തി ബീരേന്‍ സിങ് അമിത് ഷായുമായും ചര്‍ച്ച നടത്തി.
മണിപ്പൂരില്‍ കലാപം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് രാജി. അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് ബീരേന്‍ സിങ്ങിന്റെ രാജി. നേരത്തേ കോൺറാഡ്സിങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണപിൻവലിച്ചിരുന്നു.
സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഡൽഹിയിലേക്ക് വരുന്നതിനു മുൻപ് ബിരേൻ പറഞ്ഞിരുന്നു. 37 ബിജെപി എംഎൽഎമാരുടെ പിന്തുണയും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേൻ സിങ് സർക്കാരിനുണ്ടായിരുന്നു. എന്നാൽ രണ്ടുവർഷത്തോളമായിട്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിയാത്ത ബിരേൻ സിംഗിനെ മുഖ്യമന്ത്രിപദത്തിൽ നിന്നും മാറ്റണമെന്ന് 12 ഓളം എം.എൽ.എമാർ ആവശ്യപ്പെട്ടത് സർക്കാരിനെ സംബന്ധിച്ച് വെല്ലുവിളിയായിരുന്നു.
ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കത്തില്‍ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൊടുന്നനേയുള്ള തീരുമാനം.