ദില്ലി; മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങിലെ ഇരിപ്പിട വിവാദത്തില്‍ മറുപടിയുമായി ബിജെപി രംഗത്ത്. ക്രമീകരണങ്ങള്‍ സജ്ജമാക്കിയത് ആര്‍മിയെനാനാണ് വിശദീകരണം. മന്‍മോഹന്‍ സിംഗിന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന നല്‍കി. .
.പ്രധാനമന്ത്രിയടക്കമുള്ളവര്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇരിപ്പിടം നല്‍കി.സംസ്‌ക്കാര സ്ഥലത്തെ ഇടം സൈനികര്‍ കൈയടക്കിയെന്ന വാദം തള്ളുന്നതായും ബിജെപി നേതൃത്വം വ്യക്തമാക്കി.സംസ്‌കാര വേളയില്‍ കുടുംബത്തെ അവഗണിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചിരുന്നു
മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിനെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി വാക്‌പോര് രൂക്ഷമാകുന്നു. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കാന്‍ ബിജെപി പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിവി നരസിംഹറാവുവിന്റെ മൃതദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറ്റുന്നത് സോണിയ ഗാന്ധി വിലക്കിയെന്ന ചില നേതാക്കളുടെ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപി മറുപടി നല്കുന്നത്. മന്‍മോഹന്‍ സിംഗ് ഈ അപമാനത്തിന് സാക്ഷിയായിരുന്നു എന്നും ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു.