57 തൊഴിലാളികളാണ് ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയത്

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം. ഉത്തരാഖണ്ഡിൽ ഇന്ത്യ-ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ ക്യാമ്പിന് സമീപമാണ് ഹിമപാതമുണ്ടായത്. 57 തൊഴിലാളികളാണ് ഹിമപാതത്തെ തുടര്‍ന്ന് കുടുങ്ങിയത്. ഇതിൽ 16 പേരെ രക്ഷപ്പെടുത്തി. നിലവിൽ 41 തൊഴിലാളികളാണ് കുടുങ്ങികിടക്കുന്നത്.
ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. ബദ്രിനാഥിന് സമീപമുളള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയിട്ടുണ്ട്. എസ്‍ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സംഘങ്ങളാണ് നിലവിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.