• Mon. Apr 21st, 2025

24×7 Live News

Apdin News

Middle-aged-man-found-dead-inside-house-in-kanjirapuzha-mannarkad | പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മധ്യവയസ്കനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

Byadmin

Apr 20, 2025


palakkad

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴയിൽ മധ്യവയസ്കൻ വീടിനകത്ത് മരിച്ച നിലയിൽ. പാങ്ങോട് ഉന്നതിയിലെ വെട്ടുവീരനെയാണ് വീടിനകത്ത് ഇന്ന് രാവിലെയോട് കൂടി മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ച വെട്ടുവീരന്റെ കുടുംബം പാങ്ങോട് നിന്നും കുറച്ച് മാറിയാണ് താമസിക്കുന്നത്. എന്നാൽ പാങ്ങോട് നിന്ന് മാറി ഇവർക്ക് മറ്റൊരു വീട് കൂടെയുണ്ട്. രണ്ട് ദിവസമായിട്ടും വെട്ടുവീരൻ വീട്ടിലേക്ക് എത്താത്തതിനെ തുട‍ർന്ന് മക്കളാണ് ഇയാളെ അന്വേഷിച്ച് പാങ്ങോട് ഉന്നതിയിലെ വീട്ടിലേക്ക് എത്തുന്നത്.അങ്ങനെ പരിശോധന നടത്തുന്നതിനിടയിലാണ് വെട്ടുവീരന്റെ മൃതദേഹം വീട്ടിൽ നിന്ന് മക്കൾ കണ്ടെത്തുന്നത്. നിലവിൽ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് ബന്ധുക്കളും പൊലീസും പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.



By admin