എറണാകുളം: തൃപ്പൂണിത്തുറയില്‍ റാഗിങിനെ തുടര്‍ന്ന് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുത്തന്‍കുരിശ് പോലീസ് അന്വേഷണം തുടങ്ങി. ആരോപണവിധേയര്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തില്‍ മിഹിര്‍ അഹമ്മദിന്റെ സഹോദരന്റെ മൊഴിയെടുത്തു.
മിഹിര്‍ പഠിച്ച ആദ്യ സ്‌കൂളിലെ സംഭവങ്ങളുടെ തുടര്‍ച്ചയായിട്ടാണ് രണ്ടാമത്ത സ്‌കൂളില്‍ മിഹിറിന് മര്‍ദനമേറ്റതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. അതേ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു. ക്രൂരമായ കുറ്റകൃത്യം ആണെങ്കില്‍ മാത്രമേ കേസെടുക്കാന്‍ കഴിയുവെന്നും പോലീസ് വ്യക്തമാക്കി. സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും കുട്ടികളുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. ആരോപണം തെളിഞ്ഞാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.
തൃപ്പൂണിത്തുറ പോലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടയിലാണ് റാഗിങ് പരാതിയില്‍ അന്വേഷണം നടക്കുന്നത്.