• Fri. Apr 4th, 2025

24×7 Live News

Apdin News

Monthly payment case; Chargesheet filed against Veena Vijayan; Received Rs 2.70 crore without providing service | മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേര്‍ത്ത് കുറ്റപത്രം; സേവനം നല്‍കാതെ 2.70 കോടി കൈപ്പറ്റി

Byadmin

Apr 3, 2025


veena vijayan, charge sheet

തിരുവനന്തപുരം; മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായ വീണ വിജയനെ പ്രതിചേര്‍ത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ കുറ്റപത്രം. എക്‌സാലോജിക്കും ശശിധരന്‍ കര്‍ത്തയും സിഎംആര്‍എല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനം ഒന്നും നല്‍കാതെ വീണ വിജയന്‍ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ ടി, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി.സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. കമ്പനികാര്യ മന്ത്രാലയമാണ് എസ്എഫ്‌ഐഒക്ക് അനുമതി നല്‍കിയത്. സിഎംആര്‍എല്‍- എക്‌സാലോജിക്ക് ഇടപാടില്‍ ക്രമക്കേട് കണ്ടെത്തിയുള്ള എസ്എഫ്‌ഐഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത്. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.



By admin