• Sat. Mar 22nd, 2025

24×7 Live News

Apdin News

Mother of girls in custody in Kuruppampady rape case | കുറുപ്പംപടി പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍

Byadmin

Mar 21, 2025


kuruppampady, rape case

പെരുമ്പാവൂര്‍ കുറുപടിയില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ അമ്മയുടെ ആണ്‍സുഹൃത്ത് പീഡിപ്പിച്ച കേസില്‍ പെണ്‍ക്കുട്ടികളുടെ അമ്മ കസ്റ്റഡിയില്‍. അറസ്റ്റിലായ ധനേഷ് പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത് അമ്മയുടെ അറിവോടെയായിരുന്നുവെന്ന് നൊഴി നല്‍കിയത്തിന് പിന്നാലെയാണ് ഇപ്പോള്‍ കുറുപ്പും പടി പോലീസ് അമ്മയെ പ്രതിയായി പുതിയ കേസെടുത്തത്.
പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ വിവരം അമ്മ അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു. ധനേഷിനെ ഇതില്‍നിന്ന് പിന്തിരിപ്പിക്കാനോ തടയാനോ ഇവര്‍ ശ്രമിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.

അന്വേഷണ സംഘം പെണ്‍കുട്ടികളുടെ അമ്മയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇന്ന് വിളിപ്പിച്ചിരുന്നു, ഈ ചോദ്യം ചെയ്യലിന് ശേഷമാണ് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ച്ചയായി 2 വര്‍ഷമാണ് ധനേഷ് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. തുടര്‍ പീഡനങ്ങള്‍ നടന്നത് അമ്മയുടെ അറിവോടെയായിരുന്നു. പീഡനവിവരം കുട്ടികള്‍ അമ്മയോട് പറഞ്ഞിരുന്നുവെങ്കിലും പ്രതിക്ക് വീണ്ടും അതിനുള്ള അവസരം ഇവര്‍ ഒരുക്കി കൊടുക്കുകയായിരുന്നു.

ടാക്‌സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ്. പെണ്‍കുട്ടികളുടെ അച്ഛന്‍ രോഗബാധിതനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും മറ്റും ധനേഷിന്റെ ടാക്‌സിയാണ് വിളിച്ചുകൊണ്ടിരുന്നത്.



By admin